ന്യൂസിലാണ്ട് 328 റൺസിന് ഓള്‍ഔട്ട്, ബംഗ്ലാദേശിന് മികച്ച തുടക്കം

Sports Correspondent

Mahmudulhasanroy

ബേ ഓവലില്‍ ന്യൂസിലാണ്ടിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ആതിഥേയരെ ആദ്യ ഇന്നിംഗ്സിൽ 328 റൺസിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 175/2 എന്ന നിലയിലാണ്. സന്ദര്‍ശകര്‍ക്ക് ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ ഇനിയും 153 റൺസ് കൂടി നേടേണ്ടതുണ്ട്. 28 റൺസ് കൂട്ടുകെട്ടുമായി മഹമ്മുദുള്‍ ഹസന്‍ ജോയിയും മോമിനുള്‍ ഹക്കും ആണ് ക്രീസിലുള്ളത്.

മഹമ്മുദുള്‍ ഹസന്‍ ജോയ്(70*), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(64) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. ഷദ്മന്‍ ഇസ്ലാമിനെയും(22), നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെയും നീൽ വാഗ്നര്‍ ആണ് പുറത്താക്കിയത്.

Neilwagner

ന്യൂസിലാണ്ടിന് വേണ്ടി ഹെന്‍റി നിക്കോള്‍സ് ആണ് രണ്ടാം ദിവസം 75 റൺസ് നേടി തിളങ്ങിയത്. ആദ്യ ദിവസം ഡെവൺ കോൺവേ(122) ശതകം നേടിയിരുന്നു. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം, മെഹ്ദി ഹസന്‍ എന്നിവര്‍ മൂന്നും മോമിനുള്‍ ഹക്ക് 2 വിക്കറ്റും നേടി.

Bangladesh