ലാസിയോയുടെ മധ്യനിര താരമായ സാവിച് ക്ലബ് വിടാൻ സാധ്യത. പരിശീലകൻ സാരിയുമായുള്ള അഭിപ്രായ വ്യത്യാസം ആണ് തരത്തെ ക്ലബിൽ നിന്ന് അകറ്റുന്നത്. താരം ജനുവരിയിൽ തന്നെ ലാസിയോ വിടാൻ ശ്രമിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള യൂറോപ്യൻ ക്ലബുകൾ സാവിചിന്റെ തീരുമാനം കാത്തിരിക്കുന്നുണ്ട്. മധ്യനിരയിൽ കളിക്കുന്ന യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സാവിച്.
മുമ്പ് 2018ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സാവിചിനെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ പോഗ്ബയ്ക്ക് പകരക്കാരൻ ആയാണ് സെർബിയൻ താരത്തെ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. 2015 മുതൽ ലാസിയോയിൽ ആണ് സാവിച് കളിക്കുന്നത്. ഈ സീസണിൽ 5 ഗോളും 5 അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്. എങ്കിലും താരത്തെ വിൽക്കാൻ ആണ് ലാസിയോ ആഗ്രഹിക്കുന്നത്.