വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് അദ്ദേഹത്തിന് ഗുണം ചെയ്യും എന്ന് ഗവാസ്കർ. കോഹ്ലി പഴയ ഫോമിലേക്ക് എത്തും എന്നും നമ്മുക്ക് സെഞ്ച്വറിക്ക് പിറകെ സെഞ്ച്വറി കാണാൻ ആകും എന്നും ഗവാസ്കർ പറയുന്നു. 2019ന് ശേഷം ഒരു സെഞ്ച്വറി പോലും നേടാൻ വിരാട് കോഹ്ലിക്ക് ആയിട്ടില്ല. ഈ പ്രശ്നം ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ കോഹ്ലിക്ക് ആകും എന്നാണ് ഗവാസ്കർ കണക്കാക്കുന്നത്. ഈ വരുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ആകും വിരാട് കോഹ്ലി രോഹിത് ശർമ്മയുടെ കീഴിൽ ഇറങ്ങുന്നത്.
ക്യാപ്റ്റൻ ആയത് രോഹിതിനെ മെച്ചപ്പെടുത്തും എന്നും ഗവാസ്കർ പറയുന്നു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതോടെ രോഹിത് കുറച്ചു കൂടെ ഉത്തരവാദിത്വത്തോടെ ബാറ്റു ചെയ്യും എന്നും അദ്ദേഹം പറയുന്നു.