അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള 28 അംഗ ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അലക്സ് സജി, രാഹുൽ കെപ പി എന്നിവർ ടീമിൽ ഇടം നേടി. മികച്ച ഫോമിൽ ഉള്ള എമിൽ ബെന്നി, നെമിൽ മുഹമ്മദ് എന്നിവർക്ക് അവസരം ലഭിച്ചില്ല എന്നത് മലയാളികൾക്ക് നിരാശ നൽകുന്നുണ്ട്.
യുഎഇയിലെ ഫുജൈറയിലെ ഫുജൈറ സ്റ്റേഡിയത്തിൽ ഒക്ടോബർ 25 മുതൽ 31 വരെയാണ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ഉസ്ബെക്കിസ്ഥാനിൽ 2022 ജൂൺ 1 മുതൽ 19 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. യോഗ്യത ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം ആതിഥേയരായ യുഎഇ, ഒമാൻ, കിർഗിസ്ഥാൻ എന്നിവരാണ് ഉള്ളത്.
The 28-member list of probables is as follows:
Goalkeepers: Dheeraj Singh Moirangthem, Prabhsukhan Singh Gill, Prateek Kumar Singh, Mohammad Nawaz.
Defenders: Narender Gahlot, Bikash Yumnam, Alex Saji, Hormipam Ruivah, Halen Nongtdu, Asish Rai, Sumit Rathi, Akash Mishra, Sahil Panwar.
Midfielders: SK Sahil, Suresh Singh, Amarjit Singh, Lalengmawia, Jeakson Singh, Deepak Tangri, Rahul KP, Komal Thatal, Nikhil Raj, Bryce Miranda, Princeton Rebello.
Forwards: Vikram Partap Singh, Rahim Ali, Rohit Danu, Aniket Jadhav.
Fixtures:
October 25: Oman vs India
October 28: India vs UAE
October 31: India vs Kyrgyz Republic