ഈ സൈക്കിളിലും ഇന്ത്യയും ന്യൂസിലാണ്ടും തന്നെയാവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുക – നാസ്സര്‍ ഹുസൈന്‍

Sports Correspondent

കഴി‍ഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ പോലെ ഇത്തവണയും ഇന്ത്യയും ന്യൂസിലാണ്ടും തന്നെ ഫൈനലില്‍ കളിക്കുമെന്നാണ് തനിക്ക് തോന്നുതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍‍ ഹുസൈന്‍. ഇരു രാജ്യങ്ങളുമാണ് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നതെന്നും ഇരു രാജ്യങ്ങളും ഇത് തുടരുന്ന പക്ഷം ഇത്തവണയും ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടുമെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ വിജയം കുറിച്ച ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിലെ ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് കിരീടം നേടിയത്.