പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രശസ്ത കായിക പരിശീലകനായ ഒ.എം. നമ്പ്യാർ അന്തരിച്ചു. 89 വയസായിരുന്നു. വടകരയിലെ വീട്ടിലായിരുന്നു അന്ത്യം. പി.ടി. ഉഷയെ പരിശീലിപ്പിച്ച പരിശീലകനാണ് നമ്പ്യാർ. മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കായികരംഗത്തെ സംഭാവനകൾക്ക് കണക്കിലെടുത്ത് 202ല്‍ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

1935-ൽ ജനിച്ച നമ്പ്യാർ 1955ല്‍ വ്യോമസേനയിൽ ചേർന്നു. സർവീസസിനെ പ്രതിനിധീകരിച്ച് പല ദേശീയ അത്ലറ്റിക് മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്. പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ നമ്പ്യാർ സർവ്വീസസിന്‍റെ കോച്ചായാണ് പരിശീലക കരിയർ ആരംഭിച്ചത്. കേരള സ്പോർട്സ് കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ സ്പോർട്‌സ് സ്കൂളിൽ അധ്യാപകനായ സമയത്തായിരുന്നു പി.ടി ഉഷയെ അദ്ദേഹം പരിശീലിപ്പിച്ചത്. ഒളിമ്പിക്സിലും ഏഷ്യാഡിലും ഉഷ ഇറങ്ങുമ്പോൾ നമ്പ്യാർ ആയിരുന്നു പരിശീലകൻ.