200 മീറ്റർ ബാക്സ്ട്രോക്കിലും സ്വർണം നേടി റെയിലോവ്, ഇത്തവണ ഒളിമ്പിക് റെക്കോർഡും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

100 മീറ്റർ ബാക്സ്ട്രോക്കിൽ സ്വർണം നേടിയതിന് പുറകെ 200 മീറ്റർ ബാക്സ്ട്രോക്കിലും നേട്ടം ആവർത്തിച്ചു റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ഇവഞ്ചനി റെയിലോവ്. ഈ ഇനത്തിൽ 16 വർഷം നീണ്ട അമേരിക്കൻ ആധിപത്യം ആണ് റഷ്യൻ താരം തകർത്തത്. താരത്തിന്റെ മൂന്നാം മെഡൽ ആണ് ഈ ഒളിമ്പിക്‌സിൽ ഇത്.

ഒരു മിനിറ്റ് 53.27 സെക്കന്റിൽ നീന്തിക്കയറിയ റെയിലോവ് പുതിയ ഒളിമ്പിക് റെക്കോർഡും സ്ഥാപിച്ചു. ഈ ഇനത്തിൽ അമേരിക്കയുടെ നേട്ടം വെള്ളി മെഡലിൽ ഒതുങ്ങി. റയാൻ മർഫിയാണ് അവർക്ക് ആയി വെള്ളി നേടിയത്. ബ്രിട്ടന്റെ ലൂക്ക് ഗ്രീൻബാക്കിന്‌ ആണ് വെങ്കലം.