7 വിക്കറ്റ് വിജയവുമായി ശ്രീലങ്കയ്ക്ക് ടി20 പരമ്പര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയെ 81/8 എന്ന സ്കോറിൽ ഒതുക്കിയ ശേഷം ലക്ഷ്യം 13 വിക്കറ്റ് നഷ്ടത്തിൽ 14.3 ഓവറിൽ മറികടന്ന് ശ്രീലങ്ക. കഴിഞ്ഞ മത്സരത്തിലെ പോലെ മിനോദ് ഭാനുകയും ധനന്‍ജയ ഡി സിൽവയും ആണ് ഈ ചെറിയ സ്കോര്‍ മറികടക്കുവാന്‍ ശ്രീലങ്കയെ സഹായിച്ചത്.

ധനന്‍ജയ 23 റൺസും വനിന്‍ഡു ഹസരംഗ 14 റൺസുമാമ് നേടിയത്. മിനോദ് ഭാനുക 18 റൺസ് നേടി. ഇന്ത്യന്‍ ബൗളര്‍മാരിൽ 4 ഓവറിൽ 15 റൺസ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയ രാഹുൽ ചഹാര്‍ ആണ് തിളങ്ങിയത്.