അന്താരാഷ്ട്ര ഫുട്ബോളിൽ എറ്റവുമധികം ഗോളുകൾ എന്ന നേട്ടത്തോടൊപ്പമെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിച്ച് ഇറാൻ ഇതിഹാസം അലി ദെ. യൂറോ 2020 ഫ്രാൻസിനെതിരായ മത്സരത്തിൽ നേടിയ ഇരട്ട ഗോളോടെ പോർച്ചുഗല്ലിന് വേണ്ടി റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 109 ആയിമാറിയിരുന്നു. ഇറാൻ ഇതിഹാസതാരമായ അലി ദെയും 109 ഗോളുകളാണ് നേടിയത്. ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിക്കുന്നതിന് പുറമേ ഈ നേട്ടം അദ്ദേഹത്തിന് പേരിലായതിൽ അഭിമാനിക്കുന്നുവെന്നും അലി ദെ കൂട്ടിച്ചേർത്തു.
2003ൽ 18ആം വയസ്സിൽ പോർച്ചുഗീസ് ദേശീയ ടീമിനായി ബൂട്ടണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും പോർച്ചുഗല്ലിനൊപ്പം ഉയർത്തിയിട്ടുണ്ട്. ഇറാന് വേണ്ടി 145 മത്സരങ്ങൾ കളിച്ചാണ് 109 ഗോളുകൾ അലി ദെ അടിച്ചത്. റൊണാൾഡോ 178 മത്സരങ്ങളിൽ നിന്നാണ് 109 ഗോളുകൾ അടിച്ചത്. യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അഞ്ചു ഗോളുകൾ അടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ നോക്കൗട്ടിൽ തന്നെ അലി ദെയുടെ റെക്കോർഡിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.instagram.com/p/CQel4R_H73t/?utm_medium=copy_link