ഇന്ന് ക്രൊയേഷ്യക്ക് എതിരെ സബ്സ്റ്റിട്യൂട്ടായി കളത്തിൽ എത്തിയതോടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാം. ഇന്ന് കളത്തിൽ ഇറങ്ങിയതോടെ യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബെല്ലിങ്ഹാം മാറി. 17 വയസ്സും 349 ദിവസവുമാണ് ബെല്ലിങ്ഹാമിന്റെ പ്രായം. 2012 ലോകകപ്പിൽ ഹോളണ്ടിനായി കളത്തിൽ ഇറങ്ങിയ ജെട്രോ വില്യംസിനായിരുന്നു ഇതുവരെയുള്ള ഈ റെക്കോർഡ്.
ഡോർട്മുണ്ടിന്റെ താരമായ ജൂഡ് ബെല്ലിങ്ഹമിന് പക്ഷെ ഈ റെക്കോർഡ് അധിക കാലം തന്റെ പേരിൽ വെക്കാൻ ആകില്ല. ഈ യൂറോ കപ്പിൽ പോളണ്ടിന്റെ സ്ക്വാഡിൽ ഉള്ള കാസ്പർ കൊസ്ലോവ്സ്കി കളിക്കുക ആണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ താരത്തിനുള്ള റെക്കോർഡ് കാസ്പറിന്റെ പേരിലാകും. ബെല്ലിങ്ഹാമിനെക്കാൾ 109 ദിവസത്തിന് ഇളയതാണ് കാസ്പർ കൊസ്ലോവ്സ്കി.