കോപ അമേരിക്ക തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും അനിശ്ചിതത്വങ്ങളും ആശങ്കകളും ഒഴിയുന്നില്ല. ഇപ്പോൾ അവസാനം വരുന്ന വാർത്ത പ്രകാരം വെനസ്വേലൻ ദേശീയ ഫുട്‌ബോൾ ടീമിലെ കളിക്കാരും സ്റ്റാഫും ഉൾപ്പെടെ പന്ത്രണ്ട് പേർ കോവിഡ് -19 പോസിറ്റീവ് ആയിരിക്കുകയാണ്. ആതിഥേയരായ ബ്രസീലിനെതിരെ കോപ്പ അമേരിക്കയുടെ ഉദ്ഘാടനം മത്സരം കളിക്കേണ്ട ടീമാണ് വെനിസ്വേല.
12 പോസിറ്റീവ് കേസുകളിൽ ആറും താരങ്ങൾ ആണെന്നാണ് റിപ്പോർട്ട്. ആർക്കും രോഗ ലക്ഷണമില്ലായിരുന്നു. ഇപ്പോൾ ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. കോവിഡ് പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ ലാറ്റിനമേരിക്കൻ അസോസിയേഷൻ അബുവദിക്കുന്നത് കൊണ്ട് തന്നെ ആദ്യ കളി മാറ്റിവെക്കാൻ സാധ്യതയില്ല. കൊറോണ കാരണം ഇതിനകം 12 മാസം വൈകിയ കോപ്പ അമേരിക്ക ബ്രസീലിൽ വെച്ച് നടത്തുന്നതിന് ഏറ് വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പുതിയ കൊറോണ കേസുകൾ ആ വിമർശനങ്ങൾ ശക്തമാൽകുകയെ ഉള്ളൂ.