ബൗളർ ആയി താൻ മടങ്ങിയെത്തിയെങ്കിലും ഗെയിം ശൈലിയിൽ മാറ്റമൊന്നുമില്ല – മഹമ്മുദുള്ള

Sports Correspondent

ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുവാൻ വേണ്ടി ബൗളിംഗ് ആരംഭിച്ച മഹമ്മുദുള്ള താൻ ടീമിന് ആവശ്യമായ ഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും ബൗളിംഗ് ചെയ്യാനെത്താമെന്ന് താരം പറയുകയായിരുന്നു. താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ ടീമിനായി മുഷ്ഫിക്കുറിനൊപ്പം മികച്ച രണ്ട് പ്രകടനങ്ങൾ പുറത്തെടുത്ത താരം തന്റെ ശൈലിയിൽ മാറ്റമൊന്നും ഇല്ലെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

തന്റെ ഫിറ്റ്നെസ്സ് ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്നും കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്നെസ്സ് നിലയിലാണ് താനെന്നും കഴിഞ്ഞ ഏതാനും വർഷമായി അതിൽ താൻ ഏറെ പ്രയത്നിച്ചിട്ടുണ്ടെന്നും മഹമ്മുദുള്ള വ്യക്തമാക്കി. താനെന്നും ലേറ്റ് മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യുന്നതിനാൽ തന്റഎ സംഭാവനകൾ അധികം ശ്രദ്ധിക്കപ്പെടാറില്ലെന്നും താരം പറഞ്ഞു.

മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് താൻ കളിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും ചിലപ്പോൾ പരാജയം ആണ് ഫലമെങ്കിലും തന്റെ കഴിവിന്റെ പരമാവധി താൻ ശ്രമിക്കാറുണ്ടെന്നും ബംഗ്ലാദേശ് സീനിയർ താരം വ്യക്തമാക്കി.