സൗത്താംപ്ടണിൽ കൂടുതൽ സാധ്യത ന്യൂസിലാണ്ടിന് – പാറ്റ് കമ്മിൻസ്

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കൂടുതൽ സാധ്യത ന്യൂസിലാണ്ടിന് എന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് താരം പാറ്റ് കമ്മിൻസ്. സൗത്താംപ്ടണിലെ സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാകുക ന്യൂസിലാണ്ടിനായിരിക്കുമെന്നാണ് താൻ കരുതുന്നതെന്ന് പാറ്റ് കമ്മിൻസ് വ്യക്തമാക്കി. മികച്ച മത്സരമായിരിക്കും ഫൈനലെന്ന് താൻ കരുതുന്നുവെന്നും കമ്മിൻസ് പറഞ്ഞു.

ആര് വിജയിക്കുമെന്ന് പറയുക പ്രയാസമാണെന്നും എന്നാൽ സാഹചര്യങ്ങൾ ന്യൂസിലാണ്ടിന് മേൽക്കൈ നൽകുന്നുവെന്നും കമ്മിൻസ് പറഞ്ഞു. ഇംഗ്ലണ്ടിൽ ഇപ്പോൾ നല്ല രീതിയിൽ മഴ പെയ്യുന്നുണ്ടെന്നും ആ സാഹചര്യങ്ങളിൽ ന്യൂസിലാണ്ട് പേസർമാർക്ക് ഇന്ത്യയ്ക്ക് മേൽ നേരിയ മുൻതൂക്കം നൽകിയേക്കാം എന്നും പാറ്റ് കമ്മിൻസ് പറഞ്ഞു.