ഈ സീസണിലും ക്രിസ് ഗെയില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കില്ലെന്ന് സൂചന. കഴിഞ്ഞ തവണ താരം വ്യക്തിപരമായ കാരണം പറഞ്ഞ് ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നിന്നിരുന്നു. സെയിന്റ് ലൂസിയ സൂക്ക്സിന് വേണ്ടി ആദ്യമായി കളിക്കാനിരുന്ന താരം കഴിഞ്ഞ വര്‍ഷം ടീമില്‍ നിന്ന് വിട്ട് നിന്നതിന് സമാനമായ തീരുമാനം ആണ് ഇത്തവണയും എടുത്തിരിക്കുന്നത്.
ജമൈക്ക തല്ലാവാസുമായി ബന്ധം വഷളായതിനെത്തുടര്‍ന്നാണ് ഗെയില്‍ സൂക്ക്സിലേക്ക് മാറിയത്. ജമൈക്ക് തല്ലാവാസിനും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസിനും വേണ്ടി കളിച്ച ഗെയില്‍ വീണ്ടും തല്ലാവാസ് നിരയില്‍ എത്തിയ ശേഷം സഹ പരിശീലകന്‍ രമേശ് സര്‍വനുമായും ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് ജെഫ് മില്ലറിനോടും ഉടമ ക്രിഷ് പെര്‍സൗഡിനോടും തെറ്റിയാണ് ടീമില്‍ നിന്ന് പുറത്ത് പോയത്.