സ്വീഡൻ ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകി കൊണ്ട് യൂറോ കപ്പിന് ഉണ്ടാകില്ല എന്ന് ഇബ്രാഹിമോവിച് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച യുവന്റസിനോട് ഏറ്റ പരിക്കാണ് ഇബ്രയെ യൂറോ കപ്പിൽ നിന്ന് പുറത്തിരുത്തുന്നത്. പരിക്ക് സാരമുള്ളതല്ല എന്ന റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇബ്ര തന്നെ താൻ യൂറോ കപ്പിൽ നിന്ന് വിട്ടു നിൽക്കുക ആണെന്ന് പറഞ്ഞു.മുട്ടിനേറ്റ പരക്കിൽ ഇന്ന് നടത്തിയ സ്കാനിൽ താരത്തിന് എ സി എൽ ഇഞ്ച്വറി ഇല്ല എന്ന് വ്യക്തമായിരുന്നു.
എങ്കിലും ഇനി എ സി മിലാന്റെ പ്രീ സീസണിൽ മാത്രമെ ഇബ്രഹിമോവിച് തിരികെയെത്തുകയുള്ളൂ. യൂറോ കപ്പിനു വേണ്ടി ആയിരുന്നു ഇബ്രഹിമോവിച് വിരമിക്കൽ പ്രഖ്യാപനം ഒഴിവാക്കി രാജ്യാത്തിനായി കളിക്കാനായി തിരികെയെത്തിയത്. ജോർജിയക്ക് എതിരായ സൗഹൃദ മത്സരത്തിൽ ഇബ്ര കളിക്കുകയും ചെയ്തിരുന്നു.