സാന്‍ഡ് പേപ്പര്‍ ഗേറ്റ്, ബൗളര്‍മാര്‍ക്കും അറിയാമായിരുന്നു – കാമറണ്‍ ബാന്‍ക്രോഫ്ട്

Sports Correspondent

2018ലെ ന്യൂലാന്‍ഡ്സ് ടെസ്റ്റിലെ ബോള്‍ ടാംപറിംഗ് വിവാദത്തെക്കുറിച്ച് ബൗളര്‍മാര്‍ക്കും സ്വാഭാവികമായി അറിയേണ്ട കാര്യമാണെന്നും വിവാദത്തില്‍ പങ്കാളിയായ കാമണ്‍ ബാന്‍ക്രോഫ്ട് വ്യക്തമാക്കി. ഞാന്‍ ചെയ്ത കാര്യത്തിന്റെ ഗുണം ലഭിയ്ക്കുക ബൗളര്‍മാര്‍ക്കായിരുന്നുവെന്നും അതിനാല്‍ തന്നെ അവര്‍ക്ക് പന്തില്‍ മാറ്റം വരുന്നത് മനസ്സിലാകുമായിരുന്നുവെന്നും അത് സെല്‍ഫ് എക്സ്പ്ലനേറ്ററിയാണെന്നും ബാന്‍ക്രോഫ്ട് വ്യക്തമാക്കി.

തനിക്ക് കൂടുതല്‍ അവബോധമുണ്ടായിരുന്നുവെങ്കില്‍ ഈ വീഴ്ച സംഭവിക്കാതെ ഈ സംഭവത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നുവെന്നും ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയ അന്ന് ബാന്‍ക്രോഫ്ടിനെ 9 മാസമാണ് വിലക്കിയത്. അതേ സമയം ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കി.

അന്ന് കോച്ചായിരുന്ന ഡാരെന്‍ ലീമാന്‍ ഈ സംഭവത്തിന് ശേഷം കോച്ചിംഗ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു.