മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ ലപോർടെയ്ക്ക് ഇനി സ്പെയിനു വേണ്ടി കളിക്കാം. അടുത്തിടെ സ്പാനിഷ് പൗരത്വം എടുത്ത ലപോർടെയുടെ ഫുട്ബോൾ രാജ്യം മാറാനുള്ള അപേക്ഷ ഫിഫ അംഗീകരിച്ചു. ഇനി സ്പെയിൻ ദേശീയ ടീമിൽ താരത്തിന് കളിക്കാൻ ആകും. ഫ്രഞ്ച് സ്വദേശിയായ ലപോർടെയ്ക്ക് ഇത്ര കാലമായിട്ടും ഫ്രാൻസിനായി കളിക്കാൻ ആയിരുന്നില്ല. ഫ്രഞ്ച് പരിശീലകനായ ദെഷാംസ് ലപോർടെയെ ടീമിലേക്ക് പരിഗണിക്കാത്തത് നേരത്തെ ഒരുപാട് വിവാദമായിരുന്നു. ലപോർടെ തന്റെ പദ്ധതികളിൽ ഇല്ല എന്ന് ദെഷാംസും പറഞ്ഞിരുന്നു.
സ്പെയിനായി കളിക്കാൻ വേണ്ടി മാത്രമാണ് ലപോർടെ സ്പാനിഷ് പൗരത്വം എടുത്തത്. ലപോർടെയെ ടീമിലെടുക്കാൻ സ്പെയിൻ പരിശീലകൻ എൻറികെ തയ്യാറാണ്. യൂറോ കപ്പിനായുള്ള സ്പാനിഷ് സ്ക്വാഡിൽ ലപോർടെ ഉണ്ടാകും. സ്പെയിനിൽ ഒരുപാട് കാലം ക്ലബ് ഫുട്ബോൾ കളിച്ചിട്ടുള്ള താരമാണ് ലപോർടെ.