സണ്‍റൈസേഴ്സിനെ ഇനിയുള്ള ഐപിഎല്‍ മത്സരങ്ങളില്‍ നയിക്കുക കെയിന്‍ വില്യംസണ് എന്ന് അറിയിച്ച് ഫ്രാഞ്ചൈസി. നാളെ നടക്കുന്ന രാജസ്ഥാനെതിരെയുള്ള മത്സരം മുതലാണ് ടീമില്‍ ഈ മാറ്റം.
ഐപിഎലില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് സണ്‍റൈസേഴ്സിന് നേടാനായത്. ഡേവിഡ് വാര്‍ണറിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുവാനും സാധിക്കുന്നില്ലായിരുന്നു.
മുമ്പ് വാര്‍ണര്‍ വിലക്ക് നേരിട്ടപ്പോള്‍ സണ്‍റൈസേഴ്സിനെ നയിച്ച താരമാണ് കെയിന്‍ വില്യംസണ്.