പുതുതായി ആരംഭിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ജെപി മോർഗന്റെ 6 ബില്ല്യൺ നിക്ഷേപം. വിവാദപരമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം ഫുട്ബോൾ ലോകത്ത് പ്രകമ്പനം സൃഷ്ടിച്ചു. ഫിഫയുടെയും യുവേഫയുടേയും എതിർപ്പുകളെ മറികടന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സീരി എയിലെയും ലാലിഗയിലെയും പ്രധാന ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്.
ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഫൗണ്ടിംഗ് മെംബേഴ്സ്. ജെപി മോർഗന് പുറമേ കീ ക്യാപിറ്റൽസ് എന്ന ഇന്വെസ്റ്റിംഗ് ഫേമും കൂടിയുള്ള ജോയന്റ് ഇൻവെസ്റ്റ്മെന്റ് കൊളാബ്രേഷനാണ് സൂപ്പർ ലീഗിന്റെ ഫണ്ടിംഗിന് പിന്നിൽ. കീ ക്യാപിറ്റൽസിൽ സ്പാനിഷ് വ്യവസായിയും റയൽ പ്രസിഡന്റ് പെർസിന്റെ സുഹൃത്തുമായ ബോർഹ പ്രാഡോയുമുണ്ട്.