ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അലക്സ് ഡൂളന്‍

Sports Correspondent

ഓസ്ട്രേലിയയ്ക്ക് വേണ്ടി നാല് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അലക്സ് ഡൂളന്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 118 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 6824 റണ്‍സാണ് നേടിയിട്ടുള്ളത്. 42 ലിസ്റ്റ് എ മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.

2014ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം അന്ന് രണ്ടാം ഇന്നിംഗ്സില്‍ 89 റണ്‍സ് നേടിയിരുന്നു. പിന്നീട് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി കളിച്ച താരം പാക്കിസ്ഥാനെതിരെയാണ് തന്റെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിച്ചത്.