മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ ചെന്നൈ നേടിയ 188/7 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓപ്പണിംഗില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും അടിച്ച് തകര്‍ത്തപ്പോള്‍ 18.4 ഓവറിലാണ് ഡല്‍ഹി ഈ ലക്ഷ്യം മറികടന്നത്.
ഒന്നാം വിക്കറ്റില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 138 റണ്‍സാണ് 82 പന്തില്‍ നേടിയത്. 38 പന്തില്‍ 72 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തി ഡ്വെയിന്‍ ബ്രാവോ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഷാ പുറത്തായ ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച ധവാന് എന്നാല്‍ തന്റെ ശതകം നേടുവാനായില്ല. 54 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 20 പന്തില്‍ നിന്ന് 22 റണ്‍സെന്ന നിലയിലായിരുന്നു.
മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഡല്‍ഹി ലക്ഷ്യത്തിന് 3 റണ്‍സ് അകലെയായിരുന്നു. 9 പന്തില്‍ 14 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. പന്തുമായി ചേര്‍ന്ന് 19 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സ്റ്റോയിനിസ് നേടിയത്.
ചെന്നൈയ്ക്ക് വേണ്ടി ശര്ദ്ധുള് താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പന്ത് പുറത്താകാതെ 15 റണ്‍സ് നേടി.