ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ ഈ പരിക്ക് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ ഏകദിന പരമ്പരയില്‍ നിന്ന് താരത്തെ വിട്ട് നില്ക്കാന് ഇടയാക്കിയ പരിക്ക് അല്ല എന്നാണ് അറിയുന്നത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് കൈയ്ക്കേറ്റ മുറിവാണ് ഇപ്പോള്‍ താരം ശുശ്രൂഷ തേടുന്നത്.
താരത്തിന്റെ കൈമുട്ടിന്റെ പരിക്ക് ഭേദമാകുവാന്‍ എടുക്കുന്ന സമയത്തിനുള്ളില്‍ ഈ ശസത്രക്രിയ കഴിഞ്ഞ് പൂര്‍ണ്ണാരോഗ്യത്തിലേക്ക് ജോഫ്ര മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.