ഇന്ത്യ ഇംഗ്ലണ്ട് സീരീസ് കളിക്കുന്നവർക്ക് ക്വാരന്റൈൻ ഇല്ലാതെ ഐ പി എൽ ടീമുകൾക്ക് ഒപ്പം ചേരാം

Newsroom

ഇത്തവണത്തെ ഐ പി എല്ലിന് ബയോ ബബിളിൽ നിന്ന് നേരിട്ട് ബയോ ബബിളിലേക്ക് പ്രവേശിക്കാൻ താരങ്ങൾക്കും ഒഫീഷ്യൽസിനും പറ്റും. ദേശീയ ടീമുകളുടെ ബയോ ബബിളിൽ ഉള്ളവർക്ക് ക്വാരന്റൈൻ ഇല്ലാതെ തന്നെ ഇതോടെ അവരുടെ ടീമുകൾക്ക് ഒപ്പം ചേരാൻ ആകും എന്ന് ബി സി സി ഐ അറിയിച്ചു. ഇപ്പോൾ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് സീരീസിൽ ഉള്ളവർക്ക് ആകും ഇത് ഏറെ ഉപകാരമാവുക.

ഇന്ത്യ ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞാൽ താരങ്ങൾക്ക് ഐ പി എൽ ബബിളിലേക്ക് കയറാം. ഇതിനായി പൊതു ഗതാഗത മാർഗം ഉപയോഗിക്കരുത് എന്ന് മാത്രമെ നിബന്ധനയുള്ളൂ. വിദേശത്തുള്ള ബയോ ബബിളിൽ നിന്ന് വരുന്ന താരങ്ങൾ പ്രൈവറ്റ് ജെറ്റുകൾ ചാർട്ട് ചെയ്ത് വന്നാൽ ക്വാരന്റൈൻ ഒഴിവാക്കും. ബയോ ബബിളിൽ നിന്ന് ബയോ ബബിളിലേക്ക് വരുന്നവർക്ക് പി സി ആർ ടെസ്റ്റുകളും ഉണ്ടായിരിക്കില്ല.