ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചതോടെ ക്വാർട്ടർ ഫൈനലിൽ വമ്പൻ മത്സരങ്ങൾക്ക് കളമൊരുങ്ങുമെന്ന് ഉറപ്പായി. ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസിയും ബയേൺ മ്യൂണിക്കും ജയിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
ബൊറൂസിയ ഡോർട്മുണ്ട്, പോർട്ടോ, ലിവർപൂൾ, പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി, ബയേൺ മ്യൂണിക് എന്നിവരാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഫൈനൽ ഉറപ്പിച്ച ടീമുകൾ. ഇംഗ്ലണ്ടിൽ നിന്ന് 3 ടീമുകളും ജർമനിയിൽ നിന്ന് 2 ടീമുകളും ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്ന് ഓരോ ടീമുകളുമാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഉറപ്പിച്ചത്.
നാളെ നടക്കുന്ന നറുക്കെടുപ്പിൽ ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനലിന്റെ ചിത്രങ്ങൾ വ്യക്തമാകും. സെമി ഫൈനൽ പോരാട്ടങ്ങളുടെയും നറുക്കെടുപ്പ് നാളെ തന്നെ നടക്കും. ക്വർട്ടർ ഫൈനൽ മുതൽ സീഡിംഗ് സമ്പ്രദായം ഇല്ലാത്തുകൊണ്ട് തന്നെ ഏതു ടീമുകൾ തമ്മിലും മത്സരം ഉണ്ടാവും.
ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വർട്ടർ ഫൈനൽ മത്സരം ഏപ്രിൽ 6/7 തിയ്യതികളിലും രണ്ടാം പാദം ഏപ്രിൽ 13/ 14 തിയ്യതികളിലുമാണ് നടക്കുക. സെമി ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പാദം ഏപ്രിൽ 27/28 തിയ്യതികളിലും രണ്ടാം പാദം മെയ് 4/5 തിയ്യതികളിലും നടക്കും. മെയ് 29നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ.