വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് സിംബാബ്‍വേ

Sports Correspondent

അഫ്ഗാനിസ്ഥാന്റെ കൂറ്റന്‍ സ്കോറായ 545 പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‍വേ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 50/0 എന്ന നിലയില്‍. പ്രിന്‍സ് മാസ്വൗരേയും കെവിന്‍ കസൂസയും ആണ് 50 റണ്‍സ് കൂട്ടുകെട്ടുമായി ക്രീസിലുള്ളത്. പ്രിന്‍സ് 29 റണ്‍സും കെവിന്‍ 14 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

നേരത്തെ ഹസ്ഷമത്തുള്ള ഷഹീദിയുടെ ഇരട്ട ശതകത്തിന്റെയും അസ്ഗര്‍ അഫ്ഗാന്‍ നേടിയ 164 റണ്‍സിന്റെയും ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 545/4 എന്ന നിലയില്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.