ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച അറ്റാക്കിംഗ് ബാറ്റ്സ്മാന്മാരിൽ ഒരാളായ യൂസുഫ് പഠാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. താരം തന്നെ ഇന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും യൂസുഫ് കളിച്ചിട്ടുണ്ട്. 2012ന് ശേഷം ഒരിക്കൽ പോലും ഇന്ത്യക്ക് വേണ്ടി കളിക്കാൻ യൂസുഫിന് അവസരം ലഭിച്ചിട്ടില്ല.
2010ൽ മുംബൈക്ക് എതിരെ 37 പന്തിൽ സെഞ്ച്വറി നേടിയ യൂസുഫ് പഠാനാണ് ഇപ്പോഴും ഐ പി എല്ലിൽ ഏറ്റവും വേഗതയേറിയ ഇന്ത്യൻ സെഞ്ച്വറി. ഐ പി എല്ലിൽ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ഇതാണ്. ഇന്ത്യക്ക് വേണ്ടി 810 റൺസ് ഏകദിനത്തിൽ നേടിയ യൂസുഫ് രണ്ട് സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയുൻ നേടിയിട്ടുണ്ട്. 33 വിക്കറ്റും ഇന്ത്യക്കായി ഏകദിനത്തിൽ നേടി. ടി20യിൽ 236 റൺസും 13 വിക്കറ്റും ഇന്ത്യൻ ജേഴ്സിയിൽ നേടാനും അദ്ദേഹത്തിനായി.
ഐ പി എല്ലിൽ കൊൽക്കത്തയ്ക്ക് ഒപ്പം രണ്ട് തവണയും രാജസ്ഥാനൊപ്പം ഒരു കിരീടവും യൂസുഫ് നേടിയിട്ടുണ്ട്. മൂന്ന് തവണയും കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിക്കാനും യൂസുഫിനായി. 174 ഐ പി എൽ മത്സരങ്ങൾ കളിച്ച യൂസുഫ് 3204 റൺസും 42 വിക്കറ്റും നേടിയിട്ടുണ്ട്.