അഭ്യൂഹങ്ങൾക്ക് അവസാനം, ഉപമെകാനോ ബയേണിലേക്ക് പോകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലെപ്സിഗിന്റെ യുവ താരം ദയോട് ഉപമെകാനോയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഇനി എല്ലാവർക്കും ഉപേക്ഷിക്കാം. ഉപമെകാനൊയുമായി ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് കരാറിൽ എത്തിയിരിക്കുകയാണ്. ഈ സീസൺ അവസാനത്തോടെ താരത്തെ സ്വന്തമാക്കാൻ അണ് ബയേൺ തീർമാനിച്ചിരിക്കുന്നത്. ബയേണിന്റെ ഓഫർ താരം അംഗീകരിച്ചു.

ലിവർപൂൾ ഒരു വൻ കരാർ ഓഫർ ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് ബയേൺ താരത്തെ റാഞ്ചിയത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 46 മില്യൺ ആണ് താരത്തിന്റെ റിലീസ് ക്ലോസ്. അത് നൽകിയാകും ബയേൺ താരത്തെ സൈൻ ചെയ്യുക. 22കാരനായ ഉപമെകാനോയ്ക്ക് വേണ്ടി റയൽ മാഡ്രിഡ് അടക്കം യൂറോപ്പിലെ പല വലിയ ക്ലബുകളും ശ്രമം നടത്തിയിട്ടുണ്ട്. അവസാന സീസണുകളിലായി ജർമ്മൻ ലീഗിലും ചാപ്യൻസ് ലീഗിലും ഒക്കെ ലെപ്സിഗിനായി തകർപ്പൻ പ്രകടനം തന്നെ ഉപമെകാനോ നടത്തിയിരുന്നു.