“ഇംഗ്ലണ്ടിനെതിരായ പരമ്പര പരാജയപ്പെട്ടാൽ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടും”

Staff Reporter

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ പരാജയപെടുകയാണെങ്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപെടുമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിനെതിരായ പരമ്പര നിർണായകമാണെന്നും ഇതിൽ വിരാട് കോഹ്‌ലി പരാജയപ്പെട്ടാൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസി തെറിക്കാൻ സാധ്യതയുണ്ടെന്നും മുൻ ഇംഗ്ലണ്ട് സ്പിന്നർ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ അജിങ്കെ രഹാനെക്ക് നേടിയതുമുതൽ വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ ജയിച്ചില്ലെങ്കിൽ വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പനേസർ പറഞ്ഞു. വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കിൽ ഓസ്ട്രേലിയയിൽ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച അജിങ്കെ രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ആവണമെന്നും പനേസർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തോൽവി വിരാട് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം ടെസ്റ്റ് തോൽവിയായിരുന്നു. ന്യൂസിലാൻഡിൽ 2 ടെസ്റ്റ് മത്സരങ്ങൾ വിരാട് കോഹ്‌ലിക്ക് കീഴിൽ തോറ്റ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരവും വിരാട് കോഹ്‌ലിക്ക് കീഴിൽ തോറ്റിരുന്നു.