കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് സുഭ ഘോഷിന്റെ മികവിൽ തനിക്ക് വിശ്വാസം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. മോഹൻ ബഗാനിൽ നിന്ന് ആണ് മൂന്ന് വർഷത്തെ കരാറിൽ സുഭ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഒരു ഇന്ത്യൻ സ്ട്രൈക്കറിന്റെ ആവശ്യം ഉണ്ട് എന്നതു കൊണ്ടാണ് സുഭ ഘോഷിനെ സൈൻ ചെയ്തത് എന്ന് കിബു വികുന പറയുന്നു.
ഇപ്പോൾ ഗാരി ഹൂപ്പറും മുറെയും മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിൽ സ്ട്രൈക്കേഴ്സായുള്ളത്. ഒരു ഇന്ത്യൻ താരം കൂടെ വന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഓപ്ഷൻ കൂടെ വർധിക്കും എന്നത് കണക്കിൽ എടുത്താണ് ഈ സൈനിങ് എന്നും കിബു പറഞ്ഞു. കിബുവിനു കീഴിൽ കഴിഞ്ഞ സീസണിൽ കളിച്ച താരം കൂടിയാണ് സുഭ. തനിക്ക് അറിയാവുന്ന താരമാണ് എന്നും ഭാവിയിലെ ഇന്ത്യയുടെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളാകും സുഭ എന്നും കിബു പറഞ്ഞു. ഗോളടിക്കാൻ അറിയുന്ന താരമാണ് സുഭ എന്നും അദ്ദേഹം പറഞ്ഞു.