ഇന്ത്യയുടെ ഉപനായകന്‍ ആയ അജിങ്ക്യ രഹാനെയാണ് അഡിലെയ്ഡ് ടെസ്റ്റ് കഴിഞ്ഞാല്‍ ടീമിനെ നയിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കേണ്ടത്. വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് ശേഷം ടീമിനെ നയിക്കുകയും ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതും രഹാനെയാണ്. രഹാനെയ്ക്ക് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മുന്നോട്ട് വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് ഇതെന്നാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറഞ്ഞത്.
താരത്തിന് ഇത് സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ടെന്നും ടീമില്‍ ഒപ്പം കളിച്ച് തുടങ്ങിയത് മുതല്‍ തങ്ങള്‍ തമ്മില്‍ മികച്ച പരസ്പര ബഹുമാനം നിലനില്‍ക്കുന്നുണ്ടെന്നും കോഹ്ലി പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ഇരു സന്നാഹ മത്സരങ്ങളിലും രഹാനെ മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തതെന്ന് കോഹ്ലി വ്യക്തമാക്കി.
ടീമെന്ന നിലയില്‍ ഉള്ള വിജയങ്ങളാണ് ഇന്ത്യ അടുത്ത കൂറെ വര്‍ഷമായി നേടിയിട്ടുള്ളതെന്നും ആ ലക്ഷ്യത്തിലേക്ക് ഈ പരമ്പരയിലും അതേ സമീപനത്തോടു കൂടിയാവും ഇന്ത്യ ഇറങ്ങുകയെന്നും കോഹ്ലി സൂചിപ്പിച്ചു.