ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനിലേക്ക്, മൂന്ന് ടി20യിലും 2 ടെസ്റ്റിലും കളിയ്ക്കും

Sports Correspondent

അടുത്ത വര്‍ഷം ആദ്യം പാക്കിസ്ഥാനിലേക്ക് സന്ദര്‍ശം നടത്തുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. രണ്ട് ടെസ്റ്റിലും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരത്തിലും ആവും ടീമുകള്‍ ഏറ്റുമുട്ടുക. ജനുവരി-ഫെബ്രുവരി മാസത്തിലാവും പരമ്പര നടക്കുകയെന്നും തീരുമാനം ആയിട്ടുണ്ട്. 2007ല്‍ ആണ് പാക്കിസ്ഥാന്‍ അവസാനമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്.

ജനുവരി 16ന് ടീം കറാച്ചിയിലെത്തുമെന്നും പിന്നീട് ക്വാറന്റീന് ശേഷം ആദ്യ ടെസ്റ്റ് ജനുവരി 26ന് നടക്കുമെന്നുമാണ് അറിയുന്നത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2009ലെ ശ്രീലങ്കന്‍ ടീമിന് മേല്‍ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം ഏറെ നാള്‍ കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് പാക്കിസ്ഥാനിലേക്ക് തിരികെ എത്തിയത് അടുത്തിടെയാണ്.

ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‍വേ എന്നീ ടീമുകളാണ് പാക്കിസ്ഥാന്‍ ഈ നീണ്ട ഇടവേളയ്ക്ക് ശേഷം സന്ദര്‍ശിച്ച ടീമുകള്‍.