ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ നാണക്കേടിന്റെ മറ്റൊരു അദ്ധ്യായം കൂടി. മത്സരത്തിനിടെ നടന്ന വംശീയാധിക്ഷേപത്തെ തുടർന്ന് പിഎസ്ജിയും ഇസ്താംബുൾ ബെസക്സെഹിർ താരങ്ങൾ കളിക്കളം വിട്ടു. ചാമ്പ്യൻസ് ലീഗിലെ നിർണായകമായ പിഎസ്ജി – ഇസ്താംബുൾ ബെസക്സെഹിർ മത്സരം പുരോഗമിക്കുന്നതിനിടെയ്ക്കാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറിയത്.
മത്സരത്തിലെ 4ത് ഒഫീഷ്യൽ ബെസക്സഹീർ സഹപരീശീലകനായ വെബോയെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ടീമുകൾ കളം വിട്ടത്. ഏറെ നേരം മത്സരം നിർത്തി വയ്ക്കുകയും പിന്നീട് ഇസ്താംബുൾ ബെസക്സെഹിർ ലോക്കർ റൂമിലേക്ക് തിരികെ പോവുകയായിരുന്നു. ഇസ്താംബുൾ ബെസക്സെഹിറിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് പിഎസ്ജിയും കളം വിട്ടത്. മുൻ കാമറൂൺ താരമായ പിയരെ വെബോ 2019ൽ ആണ് ഇസ്താംബുൾ ബെസക്സെഹിർ പരിശീലക സംഘത്തിൽ എത്തുന്നത്. ഫുട്ബോൾ ലോകത്തിന് ഒട്ടാകെ നാണക്കേടുണ്ടാക്കുന്ന ഒരു ദൗർഭാഗ്യകരമായ സംഭവമാണ് ഇന്ന് നടന്നത്.