ഇംഗ്ലണ്ടിന്റെ ജയം ഉറപ്പാക്കി ബൈര്‍സ്റ്റോ

Sports Correspondent

ദക്ഷിണാഫ്രിക്ക നല്‍കിയ 180 റണ്‍സ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ മറികടന്ന് ഇംഗ്ലണ്ട്. ഇതോടെ ആദ്യ ടി20യിലെ വിജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലെത്തി. തുടക്കം തകര്‍ച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ട് 34/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് ജോണി ബൈര്‍സ്റ്റോ – ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ടിന്റെ സഹായത്തോടെ മത്സരത്തില്‍ തിരികെ വന്നത്.

37 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് പുറത്തായപ്പോള്‍ 85 റണ്‍സ് കൂട്ടുകെട്ടിന് അവസാനമായെങ്കിലും അവസാനം വരെ ബാറ്റ് വീശി ജോണി ബൈര്‍സ്റ്റോ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കി. അവസാന ഓവറില്‍ ഏഴ് റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഒരു ഫോറും സിക്സും നേടി ജോണി ബൈര്‍സ്റ്റോ 183/5 എന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ച് 5 വിക്കറ്റ് ജയം ഉറപ്പാക്കി. ബൈര്‍സ്റ്റോ 48 പന്തില്‍ നിന്ന് 86 റണ്‍സാണ് നേടിയത്.