മുൻ സ്പർസ് പരിശീലകൻ പോചടീനോ താൻ പുതിയ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇപ്പോൾ തനിക്ക് അനുയോജ്യമായ പ്രൊജക്ടിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും അത് വന്നാൽ താൻ പുതിയ ജോലി ഏറ്റെടുക്കും എന്നും പോചടീനോ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ആയിരുന്നു പോചടീനോ സ്പർസ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായത്. അതിനു ശേഷം ഇതുവരെ ഒരു ജോലിയിലും പോചടീനോ പ്രവേശിച്ചിട്ടില്ല.
പോചടീനോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾ ഒക്കെ ശ്രമിക്കുന്നുണ്ട് എന്നാണ് വിവരങ്ങൾ. ഫുട്ബോൾ തന്റെ പാഷൻ ആണെന്നും ജോലി അല്ല എന്നും പോചടീനോ പറഞ്ഞു. താൻ മാറി നിന്നു എങ്കിലും ഫുട്ബോൾ കാര്യമായി മിസ്സ് ചെയ്തതായി തോന്നിയില്ല. ആരാധകർ ഇല്ലാത്തത് കൊണ്ട് തന്നെ ഫുട്ബോൾ പഴയ ഫുട്ബോൾ അല്ല എന്നും ഫുട്ബോളിന്റെ ആവേശം ഒക്കെ നഷ്ടപ്പെട്ടു എന്നും പോചടീനോ പറയുന്നു.