ഈ സീസണിലെ ഐ.പി.എല്ലിൽ സ്ഥിരതയില്ലായ്മയാണ് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്താവാണ് കാരണമെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ്. കഴിഞ്ഞ ദിവസം നടന്ന നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 60 റൺസിന് തോറ്റ് രാജസ്ഥാൻ റോയൽസ് ഐ.പി.എല്ലിൽ നിന്ന് പുറത്തായിരുന്നു.
ടൂർണമെന്റിൽ ഉടനീളം രാജസ്ഥാൻ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുത്തില്ലെന്നും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും ഡൽഹി ക്യാപിറ്റൽസിനെതിരെയുമുള്ള മത്സരങ്ങൾ രാജസ്ഥാൻ റോയൽസിന് ജയിക്കാൻ കഴിയുന്ന മത്സരങ്ങൾ ആയിരുന്നെന്നും മക്ഡൊണാൾഡ് പറഞ്ഞു. യു.എ.ഇയിലെ കാലാവസ്ഥയെയും വേദികളെയും കുറ്റം പറയാൻ കഴിയില്ലെന്നും രാജസ്ഥൻ റോയൽസ് കളിച്ച ക്രിക്കറ്റിന് സ്ഥിരത ഇല്ലായിരുന്നെന്നും പരിശീലകൻ പറഞ്ഞു.
ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്രാ ആർച്ചറും കാർത്തിക് ത്യാഗിയും മികച്ച പ്രകടനവുമാണ് പുറത്തെടുത്തതെന്നും ടീമിന് പ്ലേ ഓഫ് നേടാൻ കഴിയാത്തതിന്റെ കുറ്റം ടീമിന്റേത് മാത്രമാണെന്നും മക്ഡൊണാൾഡ് പറഞ്ഞു.