പ്ലേ ഓഫ് മോഹങ്ങളുമായി രാജസ്ഥാനും കൊല്‍ക്കത്തയും, ടോസ് അറിയാം

Sports Correspondent

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വിയോടെ പ്ലേ ഓഫിലേക്കുള്ള തങ്ങളുടെ സാധ്യതയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് പരസ്പരം ഏറ്റുമുട്ടും. മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ വിജയം നേടിയ ടീമില്‍ മാറ്റമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ആന്‍ഡ്രേ റസ്സല്‍ മടങ്ങിയെത്തുന്നു എന്നതാണ് കൊല്‍ക്കത്ത നിരയിലെ വലിയ മാറ്റം. ലോക്കി ഫെര്‍ഗൂസണ് പകരമാണ് താരം ടീമിലേക്ക് എത്തുന്നത്. റിങ്കു സിംഗിന് പകരം ശിവം മാവി തിരികെ എത്തുന്നതോടെ കൊല്‍ക്കത്തയുടെ ബൗളിംഗ് നിരയും ശക്തി പ്രാപിച്ചിട്ടുണ്ട്.