ഹൈദരാബാദ് എഫ് സിയുടെ പുതിയ ജേഴ്സി എത്തി

Newsroom

ഐ എസ് എൽ ക്ലബായ ഹൈദരാബാദ് എഫ് സി അവരുടെ പുതിയ ജേഴ്സി പുറത്ത് ഇറക്കി. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയീ വഴി ആയിരുന്നു പുതിയ ജേഴ്സി ഹൈദരാബാദ് പുറത്തിറക്കിയത്‌. മഞ്ഞയും കറുപ്പും നിറങ്ങളിലാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ഹൈദരാബാദുമായി സഹകരിക്കുന്ന ഡോർട്മുണ്ട് എഫ് സിയുടെ ജേഴ്സിയും കറുപ്പും മഞ്ഞയും നിറത്തിലാണ്‌. പുതിയ ജേഴ്സിയിൽ ഹൈദരാബാദിന്റെ പുതിയ ലോഗോയും ഉണ്ട്‌. ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ഹൈദരാബാദ് ഇപ്പോൾ ഗോവയിൽ പരിശീലനത്തിലാണ്‌.