റൊണാൾഡീനോ ജയിൽ മോചിതനായി!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ ജയിൽ മോചിതനായി. ഇനി താരത്തിന് ബ്രസീലിലേക്ക് മടങ്ങാം. ഇന്നലെ വന്ന അവസാന വിധി റൊണാൾഡീനോയ്ക്ക് അനുകൂലമായതാണ് താരത്തിന് ആശ്വാസമായത്. അവസാന നാലു മാസത്തോളമായി പരാഗ്വേയിൽ വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു റൊണാൾഡീനോ. താരത്തിന് ഏപ്രിലിൽ ജാമ്യം ലഭിച്ചിരുന്നു എങ്കിലും പരാഗ്വേ വിട്ട് പോകാൻ അനുവാദം കിട്ടിയിരുന്നില്ല.

റൊണാൾഡീനോ 90000 ഡോളർ പിഴ അടക്കാൻ ആണ് വിധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ 110000 ഡോളറും പിഴ ആയി നൽകണം. ബ്രസീലിൽ എത്തിയാൽ മൂന്ന് മാസം കൂടുമ്പോൾ കോടതിക്ക് മുന്നിൽ ഹാജരാകാനും പരാഗ്വേ കോടതി ആവശ്യപ്പെട്ടിട്ടുബ്ബ്ട്. 1.3മില്യൺ കെട്ടിവെച്ചായിരുന്നു ഇതുവരെ റൊണാൾഡീനോ ജാമ്യത്തിൽ നിന്നത്.

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് ആയിരുന്നു റൊണാൾഡീനോയെയും സഹോദരനെയും മാർച്ച് മാസം പരാഗ്വേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതായിരുന്നു പ്രശ്നമായത്.