ബയേൺ മ്യൂണിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക് ക്ലബിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കുമ്പോൾ ബയേണിൽ കാര്യങ്ങൾ ഒട്ടും ശുഭമായിരുന്നില്ല. നികോ കൊവാകിന് കീഴിൽ പല്ലു കൊഴിഞ്ഞ സിംഹം പോലെയിരുന്ന ബയേൺ മ്യൂണിച്ചിനെ ആണ് ഫ്ലിക്കിന് കിട്ടിയത്. പ്രായമായെന്നും പ്രസിംഗ് ഫുട്ബോൾ ഈ താരങ്ങളെ വെച്ച് നടക്കില്ല എന്നും ഫുട്ബോൾ നിരീക്ഷകർ വിധിച്ചു.
പക്ഷെ 36 മത്സരങ്ങൾക്ക് ഇപ്പുറം ഫ്ലിക്കിനെ പ്രശംസിക്കുക അല്ലാതെ വേറെ ഒരു വഴിയും ലോക ഫുട്ബോളിനില്ല. 36 മത്സരങ്ങൾ കൊണ്ട് ബയേണിനെ ട്രെബിൾ കിരീട നേട്ടത്തിൽ ഹാൻസി ഫ്ലിക്ക് എത്തിച്ചും ബുണ്ടസ് ലീഗയും, ജർമ്മൻ കപ്പും ഇപ്പോൾ അവസാനമായി ചാമ്പ്യൻസ് ലീഗും ബയേണിന്റെ ട്രോഫി ക്യാബിനെറ്റിൽ എത്തി. 33 മത്സരങ്ങളിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഫ്ലിക്കിന് കീഴിൽ ബയേൺ പരാജയപ്പെട്ടത്. 12 മത്സരങ്ങൾക്ക് ഒരു കിരീടം എന്ന ശരാശരിയാണ് ഇപ്പോൾ ഫ്ലിക്കിന് ഉള്ളത്.