യുവ താരത്തിൽ വിശ്വാസം അർപ്പിച്ച് മോഹൻ ബഗാൻ, സുമിത് റതിക്ക് അഞ്ച് വർഷത്തെ കരാർ

Newsroom

ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിൽ ദീർഘകാല കരാറുകളാണ് ട്രെൻഡ്. കേരള ബ്ലാസ്റ്റേഴ്സ് സഹൽ അബ്ദുൽ സമദിന് അഞ്ചു വർഷത്തെ കരാർ നൽകിയിരുന്നു‌. അതിനു പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷിഷ് ബോസിന് മോഹൻ ബഗാൻ അഞ്ചു വർഷത്തെ കരാർ നൽകിയിരുന്നു. ഇപ്പോൾ ഒരു താരത്തിനു കൂടെ മോഹൻ ബഗാൻ അഞ്ചു വർഷത്തെ കരാർ നൽകിയിരിക്കുകയാണ്. അവരുടെ യുവതാരമായ സുമിത് റതിക്കാണ് അഞ്ചു വർഷത്തെ കരാർ ലഭിച്ചത്.

ഡിഫൻഡറായത് സുമിത് അവസാന രണ്ട് വർഷമായി എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിച്ച സുമിത് ഐ എസ് എല്ലിൽ എമേർജിങ് പ്ലയർ ഓഫ് ദ സീസണായി മാറിയിരുന്നു. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്‌. കഴിഞ്ഞ ഐ എസ് എല്ലിൽ 14 മത്സരങ്ങൾ കളിച്ച റതി എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.