ലോകകപ്പ് മാറ്റിവെച്ചതോടെ ഐ.പി.എൽ നടക്കാൻ സാധ്യതയേറി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം തന്നെ നടക്കാനുള്ള സാധ്യതയേറി. നേരത്തെ ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കുകയായിരുന്നു.

എന്നാൽ ഐ.സി.സി ടി20 ലോകകപ്പ് നീട്ടിവെച്ചതോടെ സെപ്റ്റംബർ- നവംബർ മാസങ്ങളിൽ ചുരുക്കി ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. നിലവിൽ ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് പുറത്ത് വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ തുടങ്ങിയിരുന്നു.

ഇന്ത്യക്ക് പുറത്ത് വെച്ച് ഐ.പി.എൽ നടക്കുകയാണെങ്കിൽ യു.എ.ഇയിൽ വെച്ച് മത്സരങ്ങൾ നടക്കാനാണ് കൂടുതൽ സാധ്യത. നേരത്തെ 2014ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു ഭാഗം യു.എ.ഇയിൽ വെച്ച് നടന്നിട്ടുണ്ട്.