അറ്റലാന്റയ്ക്ക് സമനില, എങ്കിലും വീണ്ടും രണ്ടാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അറ്റലാന്റയ്ക്ക് സീരി എയിൽ അപ്രതീക്ഷിത സമനില. ഇന്ന് ഹെല്ലാസ് വെറോണ ആണ് അറ്റലാന്റയെ സമനിലയിൽ പിടിച്ചത്. വിജയിച്ച് യുവന്റസുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാനുള്ള സുവർണ്ണാവസരമാണ് അറ്റലാന്റ് നഷ്ടപ്പെടുത്തിയത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. 50ആം മിനുട്ടിൽ സപാറ്റ അറ്റലാന്റയ്ക്ക് ലീഡ് നൽകിയതായിരുന്നു. എന്നാൽ ആ ലീഡ് അധിക സമയം നീണ്ടു നിന്നില്ല.

59ആം മിനുട്ടിൽ പെസിനയിലൂടെ അറ്റലാന്റ സമനില പിടിച്ചു. പിന്നീട് അറ്റലാന്റ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വെറോണയുടെ ഗോൾ കീപ്പർ മത്സരം സമനിലയിൽ നിർത്തി. ഈ സമനിലയോടെ 34 മത്സരങ്ങളിൽ നിന്ന് അറ്റലാന്റയ്ക്ക് 71 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റയെക്കാൾ 6 പോയന്റിന്റെ ലീഡ് യുവന്റസിന് ഉണ്ട്. യുവന്റസ് ഒരു മത്സരം കുറവുമാണ് കളിച്ചത്.