ശശാങ്ക് മനോഹർ ഐ.സി.സിയുടെ പടിയിറങ്ങി

Staff Reporter

ഐ.സി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ പടിയിറങ്ങി. ഐ.സി.സിയുടെ പുതിയ ചെയർമാനെ കണ്ടെത്തുന്നതുവരെ ഡെപ്യൂട്ടി ചെയർമാനായ ഇമ്രാൻ ഖവാജ ചെയർമാന്റെ ചുമതല വഹിക്കുമെന്നും ഐ.സി.സി വ്യക്തമാക്കി.. രണ്ട് തവണ ഐ.സി.സി ചെയർമാനായതിന് ശേഷമാണ് ശശാങ്ക് മനോഹർ ഐ.സി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. നാല് വർഷം ഐ.സി.സി ചെയർമാനായതിന് ശേഷമാണ് ശശാങ്ക് മനോഹർ ഐ.സി.സി വിടുന്നത്.

ഒരാഴ്ചക്കുള്ളിൽ ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവുമെന്നാണ് കരുതപ്പെടുന്നത്. ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി, മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്സ് എന്നിവർ ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്‌തേക്കും എന്നും വാർത്തകളുണ്ട്.