2023 ലോകകപ്പിന് ആര് ആതിഥ്യം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ന്യൂസിലാൻഡും ഓസ്ട്രേലിയയും സംയുക്തമായി നൽകിയ ബിഡ് ആണ് ഫിഫ അംഗീകരിച്ചത്. ഇരു രാജ്യങ്ങളും ചേർന്നാകും അടുത്ത വനിതാ ലോകകപ്പ് നടത്തുക. കൊളംബിയയെ മറികടന്നാണ് ഓസ്ട്രേലിയയും ന്യൂസിലൻഡും ബിഡ് വിജയിച്ചത്.
കൊറോണ വലിയ സാമ്പത്തിക ഭീഷണി ആയ സാഹചര്യത്തിൽ 2023 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള ബിഫ് ജപ്പാനും ബ്രസീലും നേരത്തെ ഉപേക്ഷിച്ചിരുന്നു. അന്ന് മുതൽ തന്നെ കൂടുതൽ സാധ്യത ഓസ്ട്രേലിയ-ന്യൂസിലാൻഡ് രാജ്യങ്ങൾക്കായിരുന്നു. ലോകകപ്പ് കിരീടം എന്ന ഓസ്ട്രേലിയയുടെ സ്വപ്നത്തിനും ഈ പുതിയ തീരുമാനത്തോടെ ചിറകു മുളക്കും.