ഡച്ച് ക്ലബായ അയാക്സ് അടുത്ത സീസണായുള്ള എവേ ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. വ്യത്യസ്തമായ ജേഴ്സി ആണ് ഇത്തവണ അയാക്സ് എവേ ജേഴ്സി ആയി ഇറക്കിയിരികുന്നത്. മികച്ച സ്വീകരണം തന്നെയാണ് ആരാധകർക്ക് ഇടയിൽ ഈ ജേഴ്സിക്ക് ലഭിക്കുന്നത്. ഈ സീസണിലെ ഡച്ച് ഫുട്ബോൾ സീസൺ അവസനിച്ചതിനാൽ അടുത്ത സീസണിലാകും ഈ ജേഴ്സി ഇനി അയാക്സ് ഉപയോഗിക്കുക.