നിലവിലെ ഇന്ത്യൻ ടീമിലെ ഫാസ്റ്റ് ബൗളർമാർ രണ്ട് വർഷം കൂടെ ഒരുമിച്ച് ഇന്ത്യൻ ടീമിൽ ഉണ്ടാവുമെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. അതെ സമയം ഇന്ത്യൻ ടീം പുതിയ ഫാസ്റ്റ് ബൗളർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇന്ത്യൻ ബൗളിംഗ് പരിശീലകൻ പറഞ്ഞു.
നിലവിൽ ഇന്ത്യൻ ബൗളിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും രണ്ട് വർഷം കൂടി ഈ താരങ്ങൾ ഇന്ത്യൻ ടീമിൽ തുടരുമെന്നാണ് തന്റെ വിശ്വാസമെന്നും ഭരത് അരുൺ പറഞ്ഞു. അതെ സമയം ഇന്ത്യൻ ബൗളർമാർ ഫിറ്റ് ആയി നിൽക്കുകയാണെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ അവർക്ക് ഇന്ത്യൻ ടീമിൽ തുടരാൻ കഴിയുമെന്നും ഭരത് അരുൺ പറഞ്ഞു.
നിലവിൽ ഇന്ത്യൻ ടീമിലെ ഫാസ്റ്റ് ബൗളർമാരിൽ ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ, ഭുവനേശ്വർ കുമാർ എന്നിവരെല്ലാം 30വയസ്സ് കഴിഞ്ഞവരാണ്. 29 വയസ്സുള്ള മുഹമ്മദ് ഷമിയും 26 വയസ്സുള്ള ബുംറയുമാണ് പ്രായം കുറഞ്ഞ ബൗളർമാർ.