ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് മുമ്പ് ബോര്‍ഡ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കണം – ജെയിംസ് ആന്‍ഡേഴ്സണ്‍

Sports Correspondent

ക്രിക്കറ്റ് മടങ്ങി വരുന്നതിന് മുമ്പ് താരങ്ങള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കി ഇംഗ്ലണ്ട് ബോര്‍ഡ് തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തേണ്ടതുണ്ടെന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സണ്‍. ക്രിക്കറ്റ് മടങ്ങി വരേണ്ടത് ആവശ്യമാണ്, എന്നാല്‍ ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍ ആളുകള്‍ ഭയപ്പെടുന്നത് മനുഷ്യ സഹജമാണ്. അതിനാല്‍ തന്നെ ക്രിക്കറ്റര്‍മാര്‍ക്കും ഈ ഭയം സ്വാഭാവികമായി ഉണ്ടാകും.

കളിക്കാരുടെ കൂട്ടത്തില്‍ ഗര്‍ഭിണികളായ ഭാര്യമാരുള്ളവരും ഉണ്ട്, അവര്‍ക്ക് എന്തെങ്കിലും രോഗം ബാധിച്ചാല്‍ അതാരെയെല്ലാം ബാധിക്കുമെന്ന ഭയം എല്ലാവരിലും ഉണ്ടെന്നും അതിനെല്ലാം വ്യക്തമായ മറുപടിയും ഉറപ്പും ഇംഗ്ലണ്ട് ബോര്‍ഡില്‍ നിന്ന് വന്നാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

സുരക്ഷ ക്രമീകരണങ്ങളെല്ലാം ബോധ്യപ്പെട്ടാല്‍ താന്‍ എവിടെ വേണമെങ്കിലും വന്ന് കളിക്കുവാന്‍ തയ്യാറാണെന്നും അതിന് വേണ്ട ഉറപ്പ് ബോര്‍ഡിന്റെയും ഐസിസിയുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.