ലോക്ക് ഡൗൺ നാലിന്റെ നിർദ്ദേശങ്ങൾ വന്നപ്പോൾ അതിൽ കായിക മേഖലയ്ക്ക് ഇളവ്. രാജ്യത്തെ സ്പോർട് കോംപ്ലസുകളും സ്റ്റേഡിയങ്ങളും തുറന്ന് പ്രവർത്തിക്കാം എന്ന് കേന്ദ്ര നിർദ്ദേശത്തിൽ പറയുന്നു. അവസാന രണ്ടു മാസത്തിലധികമായി ഇന്ത്യയിലെ കായിക മേഖല മുഴുവനായി നിശ്ചലമായിരുന്നു. താരങ്ങൾക്ക് പരിശീലന സൗകര്യങ്ങൾ വരെ ഉപയോഗിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
പുതിയ ഇളവോടെ പരിശീലനങ്ങൾ പുനരാരംഭിക്കാൻ കഴിയും. ഒപ്പം പരിശീലന മത്സരങ്ങളും നടത്താൻ ആകും. മറ്റു കായിക മത്സരങ്ങൾ നടത്താനും അനുമതിയുണ്ടാകും എന്നാണ് കരുതുന്നത്. എന്നാൽ ഒരു സ്റ്റേഡിയത്തിലേക്കും കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രാത്രി 7 മണിക്ക് ശേഷം പ്രവർത്തിക്കാനും അനുമതി ഉണ്ടായിരിക്കില്ല.