ഓസ്ട്രേലിയക്ക് ലോകകപ്പ് നേടിയ കൊടുത്ത ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെക്കാൾ മികച്ച ക്യാപ്റ്റൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുൻ ഓസ്ട്രേലിയൻ താരം മൈക്കിൾ ഹസി. ഓസ്ട്രേലിയൻ ടീമിൽ റിക്കി പോണ്ടിങ്ങിന് കീഴിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലും കളിച്ച താരമാണ് മൈക്കിൾ ഹസി.
റിക്കി പോണ്ടിങ് കൂടുതൽ മത്സര സ്വഭാവമുള്ള ക്യാപ്റ്റൻ ആണെന്നും അതെ സമയം മഹേന്ദ്ര സിംഗ് ധോണി കുറച്ച ശാന്ത സ്വഭാവമുള്ള ക്യാപ്റ്റൻ ആണെന്നും ഹസി പറഞ്ഞു. മത്സരം മനസ്സിലാക്കുന്നതിൽ റിക്കി പോണ്ടിങ്ങിനെക്കാൾ ഒരു പടി മുൻപിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്നും ഹസി പറഞ്ഞു. എന്നാൽ രണ്ടു പേരും വ്യതസ്ത ക്യാപ്റ്റന്മാർ ആണെങ്കിലും വളരെ ഫലപ്രദമായ രീതിയിൽ കാര്യങ്ങൾ നോക്കി കാണുന്ന രണ്ട് പേർ ആണ് റിക്കി പോണ്ടിങ്ങും ധോണിയുമെന്ന് ഹസി പറഞ്ഞു.
റിക്കി പോണ്ടിങ്ങിന്റെ കൂടെ മൂന്ന് ഐ.സി.സി കിരീടങ്ങൾ ഹസി നേടിയിട്ടുണ്ട്. 2007ലെ ലോകകപ്പും 2006ലെയും 2009ലെയും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും പോണ്ടിങ്ങിന് കീഴിലാണ് ഹസി നേടിയത്. ഐ.പി.എല്ലിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് മികച്ച വിജയങ്ങൾ സ്വന്തമാക്കിയപ്പോഴും ഹസി ടീമിനൊപ്പം ഉണ്ടായിരുന്നു.