താനൊരു ടി20 താരമാണെന്നാണ് ആളുകള്‍ കരുതുന്നതെന്ന് പറഞ്ഞതിന് ഇന്‍സമാം തന്നെ കണക്കിന് ശകാരിച്ചു

Sports Correspondent

തന്റെ അരങ്ങേറ്റ ടൂറില്‍ അന്നത്തെ അഫ്ഗാനിസ്ഥാന്‍ കോച്ചായിരുന്നു ഇന്‍സമാമുമായുള്ള അനുഭവം പങ്കുവെച്ച് റഷീദ് ഖാന്‍. തന്നെ ആളുകള്‍ ഒരു ടി20 സ്പെഷ്യലിസ്റ്റായാണ് കരുതുന്നതെന്നും താന്‍ ഏകദിനത്തിന് അനുയോജ്യനല്ലെന്നാണ് അവര്‍ കരുതുന്നതെന്നുമായിരുന്നു താന്‍ അന്ന് പറഞ്ഞത്. അതിന് തന്നെ കണക്കിന് ഇന്‍സമാം ശകാരിച്ചുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

തന്നോട് വളരെയധികം ഇന്‍സമാം അന്ന് ദേഷ്യപ്പട്ടു. നീ ഇതുവരെ നിന്റെ സമയം കളയുകയായിരുന്നുവെന്നും താന്‍ കോച്ചായിരിക്കുന്ന കാലത്തോളം ടീമിലെ മുന്‍ഗണന താരങ്ങളില്‍ ഒരാള്‍ റഷീദ് ഖാനാണെന്നും ഇന്‍സമാം അന്ന് പറഞ്ഞുവെന്ന് റഷീദ് ഖാന്‍ വ്യക്തമാക്കി. താന്‍ കുറഞ്ഞത് 2-3 വര്‍ഷത്തേക്ക് ടീമിനൊപ്പമുണ്ടാകുമെന്നും അപ്പോള്‍ ആദ്യം ടീമില്‍ എടുക്കുന്നത് തന്നെയായിരിക്കുമെന്നും ഇന്‍സമാം പറഞ്ഞുവെന്ന് റഷീദ് ഖാന്‍ പറഞ്ഞു.

ഇതുവരെ മൂന്ന് ഫോര്‍മാറ്റുകളിലായി 245 വിക്കറ്റുകളാണ് റഷീദ് ഖാന്‍ നേടിയത്. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി മാറിക്കഴിഞ്ഞ താരം തന്റെ 2015 സിംബാബ്‍വേ പരമ്പരയിലെ അനുഭവം ആണ് പങ്കുവെച്ചത്.